Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോഷണമാരോപിച്ച്​...

മോഷണമാരോപിച്ച്​ ജനക്കൂട്ടം യുവാവിനെ മരത്തിൽ കെട്ടിയിട്ട്​ മർദിച്ചു

text_fields
bookmark_border
മോഷണമാരോപിച്ച്​ ജനക്കൂട്ടം യുവാവിനെ മരത്തിൽ കെട്ടിയിട്ട്​ മർദിച്ചു
cancel

ജയ്​പൂർ: ക്ഷേ​ത്രത്തിലെ ഭണ്ഡാരപ്പെട്ടി മോഷ്​ടിച്ചുവെന്നാരോപിച്ച്​ യുവാവിനെ രണ്ടംഗ സംഘം മരത്തിൽ കെട്ടിയിട്ട്​ മർദിച്ചു. ​രാജസ്​ഥാനിലെ ദൗസ ജില്ലയിലാണ്​ സംഭവം. ക്ഷേത്ര പൂജാരി ഉമേഷ്​ ദാസ്​, സഹായി ഗിരിരാജ്​ എന്നിവരും നാട്ടുകാരും ചേർന്നാണ്​​ യുവാവിനെ മർദിച്ചത്​. മരത്തിൽ കെട്ടിയിട്ട നഗ്​നനായ യുവാവിനെ ഒരു മണിക്കൂറോളം വടി കൊണ്ട്​ അടിക്കുകയും ഇടിക്കുകയും ചെയ്​തതായി കാഴ്​ചക്കാരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങൾ തെളിയിക്കുന്നു. ഇതിൽ പൂജാരിയെയും സഹായിയെയും മാത്രമാണ്​ തിരിച്ചറിയാനായത്​. 

അതേസമയം, ഇര മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന്​ പൊലീസ്​ പറഞ്ഞു. മർദകരിൽ നിന്ന്​ രക്ഷപ്പെടുത്തിയ ശേഷം വിവരങ്ങൾ അന്വേഷിപ്പോൾ സ്വന്തം പേരു പോലും പറയാൻ ഇയാൾക്ക്​ സാധിച്ചില്ലെന്നും പൊലീസ്​ പറഞ്ഞു. 

ശനിയാഴ്​ച പകൽ 11 മണിക്കാണ്​ സംഭവം. ക്ഷേത്രത്തിലെത്തിയ യുവാവ്​ ഭണ്ഡാരപ്പെട്ടിയിൽ പിടിച്ചു. ഇതുകണ്ട പൂജാരി മോഷ്​ടാവാണെന്ന്​ കരുതി സുരക്ഷാമണിയടിച്ചു. സഹായി എത്തി ഇയാളെ പിടിച്ച്​ മരത്തിൽ കെട്ടിയിടുകയും ഇരുവരും കൂടി മർദിക്കുകയായിരുന്നെന്നും പൊലീസ്​ പറഞ്ഞു. മാത്രമല്ല, അക്രമികൾ ഇയാളുടെ മുറിവിൽ മുളക്​ പുരട്ടിയെന്നും പൊലീസ്​ പറയുന്നു. ഇയാളെ ജയ്​പൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

ഉമേഷ്​ ദാസിനും ഗിരിരാജിനും തിരിച്ചറിയാത്ത മറ്റു ചിലർക്കു​മെതിരെ പൊലീസ്​ കേസെടുത്തിട്ടുണ്ട്​. സമാനമായ നിരവധി കേസുകൾ രാജ്യത്തി​​​െൻറ പല ഭാഗത്തും അടുത്ത കാലത്തായി റിപ്പോർട്ട്​ ചെയ്​തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanMob ties man to tree
News Summary - Rajasthan: Mob ties man to tree, assaults him for an hour over theft suspicion
Next Story